കാലത്തിന്‍ മാന്ത്രിക സ്പര്‍ശത്തില്‍
മുറിവുകള്‍ മായുന്നു.. ഓര്‍മ്മയുടെ കനലുകളടങ്ങുന്നു
നിന്ദ്രയുടെ താളഭംഗങ്ങളില്‍ സ്വപ്‌നങ്ങള്‍
ഞെട്ടല്‍ മാത്രമായി തീരുന്നു
സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങുന്ന പകലിനോട് വിട
പൊള്ളുന്ന വെയിലിനെക്കള്‍ എനിക്കിഷ്ടം ഈ നനുത്ത നിലാവിനെ
എനിക്കൊളിക്കുവാനോരിടം തന്നു രാത്രി
ലോകത്തില്‍ ഒരിടവുമില്ലെങ്കില്‍ ...
നക്ഷത്രങ്ങളുടെ വെളിച്ചത്തില്‍ ഞാനീ യാത്ര തുടരും ..
ശൂന്യതയിലേക്ക് മറയുവാന്‍
അപ്പോഴും സമസ്യയായി പകല്‍ എന്നെ കാത്തു നില്‍ക്കുന്നു
Monday, November 8, 2010
Thursday, October 28, 2010
രാവേറെയായിട്ടും ഉറങ്ങിയില്ല ...
നിന്‍ നെടുവീര്‍പ്പുകളില്‍ തേങ്ങലുകള്‍ ഉയരുന്നു
ഓരോ കണ്ണുനീര്‍ത്തുള്ളിയും
നിന്‍ പൂമെത്തമേല്‍ ചാലുകള്‍ ഒഴുക്കുന്നു
നഷ്ട ബോധത്തിന്‍ മോചനശബ്ദത്തില്‍
കനലുകളെരിയുന്നു
അന്ധകാരം പൂത്തുലയുന്നു
താരങ്ങള്‍ മിഴി ചിമ്മുന്നു
നിശതന്‍ താളത്തില്‍ ചീവീടുകള്‍ മൂളുന്നു
നീ കാതോര്‍ക്കുന്നു .......
വെറുപ്പിന്‍ കാലടികള്‍ക്കായി
നിന്‍ മിഴികള്‍ അടയില്ലോരിക്കലും ..
നിന്‍ തേങ്ങല്‍ നിലയ്ക്കില്ലോരിക്കലും ....
നേപ്പാളിലെ ഗ്രാമത്തില്‍ നിന്ന് തട്ടിയെടുത്തു മുംബയിലെ
ചുവന്ന തെരുവിലേത്തിപെട്ട പെണ്‍കുട്ടിയുടെ കഥ ഒരു വേദനയായി
മനസില്‍ ... 95 - 96 ഡയറിയില്‍ നിന്നും കിട്ടിയത്

Wednesday, July 28, 2010
ഒരിക്കല്‍ കൂടി
ഒരിക്കല്‍ക്കൂടി നമുക്കാ കല്പടവുകളില്‍ ഒന്നിക്കാം
ഈ ഇളം കാറ്റില്‍ അല്‍പനേരം ചേര്‍ന്നിരിക്കാം
നിന്‍റെ തണുത്ത കൈവിരലുകളില്‍ എന്‍റെ വിരലുകള്‍ ഇടചേര്‍ക്കാം
എന്‍റെ കൈകള്‍കെന്തു ചൂടെന്നു ഒരിക്കല്‍ കൂടി നിനക്ക് പറയാന്‍
ഇളം കാറ്റിലുലയുന്ന നിന്‍ മുടിയിഴകളെ വിരല്‍ തുമ്പില്‍ ഞാനൊതുക്കാം
സ്വര്‍ണ നിറമാര്‍ന്ന നിന്‍ നേര്‍ത്ത മുടിയിഴകള്‍
എന്‍റെ നിശ്വാസങ്ങളില്‍ ആടി ഉലയുന്നത് കാണാന്‍
നിന്‍റെ കവിള്‍ത്തടങ്ങളില്‍ അറിയാതെന്നധരങ്ങള്‍ അലിയുവാന്‍
നിന്‍റെ മിഴികളിലെ സമുദ്രതിന്റ്റെ ആഴം അറിയുവാന്‍
ഒരിക്കല്‍ക്കൂടി നമുക്കാ കല്പടവുകളില്‍ ഒന്നിക്കാം....
ഇന്നു ഈ പടവുകളില്‍ ഞാന്‍ മാത്രം ..കുറെ നേര്‍ത്ത വേദനകളും ..
ഇവിടെ നിന്‍റെ നനഞ്ഞ കാല്‍പാടുകളില്ല ..
നീ ചൂടിയ റോസാപൂവിതളുകളില്ല...
ഒരിക്കല്‍ കൂടി നമുക്കി കല്പടവുകളില്‍ ഒന്നിക്കാം
ഒന്നിനുമല്ലെങ്കിലും ...പിരിയാനായി മാത്രം ....

Sunday, March 28, 2010
Subscribe to:
Posts (Atom)