Monday, November 8, 2010

മുറിവുകള്‍

കാലത്തിന്‍ മാന്ത്രിക സ്പര്‍ശത്തില്‍
മുറിവുകള്‍ മായുന്നു.. ഓര്‍മ്മയുടെ കനലുകളടങ്ങുന്നു
നിന്ദ്രയുടെ താളഭംഗങ്ങളില്‍ സ്വപ്‌നങ്ങള്‍
ഞെട്ടല്‍ മാത്രമായി തീരുന്നു
സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങുന്ന പകലിനോട് വിട
പൊള്ളുന്ന വെയിലിനെക്കള്‍ എനിക്കിഷ്ടം നനുത്ത നിലാവിനെ
എനിക്കൊളിക്കുവാനോരിടം തന്നു രാത്രി
ലോകത്തില്‍ ഒരിടവുമില്ലെങ്കില്‍ ...
നക്ഷത്രങ്ങളുടെ വെളിച്ചത്തില്‍ ഞാനീ യാത്ര തുടരും ..
ശൂന്യതയിലേക്ക് മറയുവാന്‍
അപ്പോഴും സമസ്യയായി പകല്‍ എന്നെ കാത്തു നില്‍ക്കുന്നു

No comments:

Post a Comment