Thursday, October 28, 2010

രാവേറെയായിട്ടും ഉറങ്ങിയില്ല ...
നിന്‍ നെടുവീര്‍പ്പുകളില്‍ തേങ്ങലുകള്‍ ഉയരുന്നു
ഓരോ കണ്ണുനീര്‍ത്തുള്ളിയും
നിന്‍ പൂമെത്തമേല്‍ ചാലുകള്‍ ഒഴുക്കുന്നു
നഷ്ട ബോധത്തിന്‍ മോചനശബ്ദത്തില്‍
കനലുകളെരിയുന്നു
അന്ധകാരം പൂത്തുലയുന്നു
താരങ്ങള്‍ മിഴി ചിമ്മുന്നു
നിശതന്‍ താളത്തില്‍ ചീവീടുകള്‍ മൂളുന്നു
നീ കാതോര്‍ക്കുന്നു .......
വെറുപ്പിന്‍ കാലടികള്‍ക്കായി
നിന്‍ മിഴികള്‍ അടയില്ലോരിക്കലും ..
നിന്‍ തേങ്ങല്‍ നിലയ്ക്കില്ലോരിക്കലും ....







നേപ്പാളിലെ ഗ്രാമത്തില്‍ നിന്ന് തട്ടിയെടുത്തു മുംബയിലെ
ചുവന്ന തെരുവിലേത്തിപെട്ട പെണ്‍കുട്ടിയുടെ കഥ ഒരു വേദനയായി
മനസില്‍ ... 95 - 96 ഡയറിയില്‍ നിന്നും കിട്ടിയത്

No comments:

Post a Comment