Wednesday, July 28, 2010

ഒരിക്കല്‍ കൂടി

രിക്കല്‍ക്കൂടി നമുക്കാ കല്പടവുകളില്‍ ഒന്നിക്കാം
ഇളം കാറ്റില്‍ അല്‍പനേരം ചേര്‍ന്നിരിക്കാം
നിന്‍റെ തണുത്ത കൈവിരലുകളില്‍ എന്‍റെ വിരലുകള്‍ ഇടചേര്‍ക്കാം
എന്‍റെ കൈകള്‍കെന്തു ചൂടെന്നു ഒരിക്കല്‍ കൂടി നിനക്ക് പറയാന്‍
ഇളം കാറ്റിലുലയുന്ന നിന്‍ മുടിയിഴകളെ വിരല്‍ തുമ്പില്‍ ഞാനൊതുക്കാം
സ്വര്‍ണ നിറമാര്‍ന്ന നിന്‍ നേര്‍ത്ത മുടിയിഴകള്‍
എന്‍റെ നിശ്വാസങ്ങളില്‍ ആടി ഉലയുന്നത് കാണാന്‍
നിന്‍റെ കവിള്‍ത്തടങ്ങളില്‍ അറിയാതെന്നധരങ്ങള്‍ അലിയുവാന്‍
നിന്‍റെ മിഴികളിലെ സമുദ്രതിന്റ്റെ ആഴം അറിയുവാന്‍
ഒരിക്കല്‍ക്കൂടി നമുക്കാ കല്പടവുകളില്‍ ഒന്നിക്കാം....
ഇന്നു പടവുകളില്‍ ഞാന്‍ മാത്രം ..കുറെ നേര്‍ത്ത വേദനകളും ..
ഇവിടെ നിന്‍റെ നനഞ്ഞ കാല്‍പാടുകളില്ല ..
നീ ചൂടിയ റോസാപൂവിതളുകളില്ല...
ഒരിക്കല്‍ കൂടി നമുക്കി കല്പടവുകളില്‍ ഒന്നിക്കാം
ഒന്നിനുമല്ലെങ്കിലും ...പിരിയാനായി മാത്രം ....

No comments:

Post a Comment